പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയമനദിക്കരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം,mhh-mm
അഴിയുന്നൊരിരുളേ,mhh-mm
അലയുന്നൊരഴകേ
പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്
തിരസാഗരമോതും അനുരാഗം
അതിലലിയുന്നൊരു വെൺതീരം
തരൂ സാഗരമേ നിൻ ലവണജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരൂ നീ, തൊടൂ നീ
വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായ് തെളിയാം ഞാൻ
പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
തെരുവിതു പ്രണയം,mhmm-mm
അഴിയുന്നൊരിരുളേ,mhmm-mm
അലയുന്നൊരഴകേ
പൊൻപടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്